--- പരസ്യം ---

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും നടത്തി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ :വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും നടത്തി. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എം സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സി.കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാജീവ് നാരായണൻ, പുളിയത്തിങ്കൽ സുരേന്ദ്രൻ എന്നിവരെ ആദരിച്ചു . വായനദിന ക്വിസ് പരിസ്ഥിതി ദിന ക്വിസ്, ബഷീർ ദിന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. വി.പി സദാനനന്ദൻ ഐ.വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ടി പി അബു, ഡെലീഷ്.ബി. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പി. ശ്രീജിത്ത് സ്വാഗതവും ലിനേഷ് ചെന്താര നന്ദിയും രേഖപ്പെടുത്തി. സഫീറ വി.കെ, ആതിര ചാലിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

--- പരസ്യം ---

Leave a Comment