വിഷുക്കൈനീട്ടമായി ബിന്ദുവിന് മഹല്ല് പ്രസിഡന്റ് വീടൊരുക്കുന്നു

By Abdurahman Keezhath

Published on:

Follow Us
--- പരസ്യം ---

അരിക്കുളം:വിഷുദിനത്തിൽ കണികണ്ടുണരാൻ സ്വന്തമായി വീടില്ലാത്ത ബിന്ദുവിനും കുടുംബത്തിനും ഇത് സ ന്തോഷത്തിന്റെ വിഷുദിനം. ചിരകാല സ്വപ്നമായ വീടെന്ന ആ ഗ്രഹത്തിന് ചിറക് മുളച്ചതിന്റെ ആഹ്ലാദത്തിലാണിവർ. കോഴി ക്കോട് അരിക്കുളം പഞ്ചായത്തിലെ കുരുടിമുക്ക് മസ്ജിദുന്നൂ ർ മഹല്ല് പ്രസിഡന്റ് കെ. ഇമ്പിച്ച്യാലിയാണ് ഈ പ്രദേശത്തെ താമസക്കാരിയായ വരപ്പുറത്ത് ബിന്ദുവിനും കുടുംബത്തിനും വിഷു സമ്മാനമായി വീട് വാഗ്ദാനം ചെയ്തത്.
കുറ്റിയടിക്കൽ ചടങ്ങ് നിർവഹിച്ച് വീടിന്റെ നിർമാണ പ്രവ ർത്തനങ്ങൾക്ക് ഈ വിഷുത്തലേന്ന് തന്നെ ആരംഭം കുറിച്ചു. ജീവകാരുണ്യ സാമൂഹിക സേവനരംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച തറവട്ടത്ത് ഇമ്പിച്ചാലി (സിതാര), നാടിന്റെ മ തസൗഹാർദ സംസ്കാരത്തെകൂടിയാണ് ഇതിലൂടെ അടയാള പ്പെടുത്തുന്നത്.
ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ വീട് പണി പൂർത്തീകരിച്ച് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് വാർഡ് മെം ബർ എൻ.വി. നിജേഷ് കുമാർ, ശ്രീധരൻ കണ്ണമ്പത്ത്, ശശി ഊ രള്ളൂർ, ആവള അമ്മത്, വി.പി.കെ. ലത്തീഫ്, കെ.പി. മുഹിയുദ്ദീ ൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

--- പരസ്യം ---

Leave a Comment

error: Content is protected !!