--- പരസ്യം ---

മരപ്പണി മേഖല തൊഴിലാളി സംഘടനയായ വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ഓഫ് കേരള (WOK)കീഴരിയൂർ പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു.

By aneesh Sree

Updated on:

Follow Us
--- പരസ്യം ---

മരപ്പണി മേഖല തൊഴിലാളി സംഘടനയായ വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ഓഫ് കേരള (മരപ്പണി, WOK)കീഴരിയൂർ പഞ്ചായത്ത് സമ്മേളനം കീഴരിയൂർ വെസ്റ്റ് മാപ്പിള എൽ പി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു.കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ കെ നിർമ്മല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ നാരായണൻ മാധവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പ്രസിഡൻറ് സ്നേഹരാജ് കക്കോടി മുഖ്യപ്രഭാഷണം നടത്തി. സംഘടന റിപ്പോർട്ട് ഗിരീഷ് ബേപ്പൂർ (ജില്ലാ എക്സിക്യൂട്ടീവ് അംഗം Wok) അവതരിപ്പിച്ച് സംസാരിച്ചു. ഐ സജീവൻ (ഗ്രാമപഞ്ചായത്ത് അംഗം) ശിവരാജ് (നൊച്ചാട് പേരാമ്പ്ര ബ്ലോക്ക് പ്രസിഡണ്ട് WOK ) വിശ്വൻ (സിക്രട്ടറി നൊച്ചാട് ,WOK) മോഹനൻ (ട്രഷറർ അരിക്കുളം WOK),അംബിക, (മെമ്പർ നൊച്ചാട്, WOK)ആശംസയർപ്പിച്ച് സംസാരിച്ചു.സംസ്ഥാന സ്കൂൾതലത്തിൽ കലാകായിക വിദ്യാഭ്യാസ തലത്തിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും മരപ്പണിയിലെ മുതിർന്നവരെയും ആദരിക്കുകയുണ്ടായി.കാരുണ്യ സാന്ത്വന രംഗത്ത് കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും നൽകി.ചടങ്ങിൽ വിനയൻ കീഴരിയൂർ സ്വാഗതവും ശശി നമ്പ്രോട്ടിൽ നന്ദിയും രേഖപ്പെടുത്തി.
കീഴരിയൂർ പഞ്ചായത്ത് wok
പുതിയ ഭാരവാഹികളായി നാരായണൻ മാധവ് പ്രസിഡണ്ട്, ബിജു എ.ടി ഭരതൻ കെ.സി വൈസ് പ്രസിഡണ്ടുമാർ ലിജിൽ ടി.ടി സെക്രട്ടറി, സുനിൽ കുമാർ ആചാര്യ, സത്യൻ നമ്പ്രത്ത് , ജോയിൻ്റ് സെക്രട്ടറിമാർ
വിനോദൻ അണ്ടിച്ചേരി ട്രഷറർ എന്നിവരെ തീരുമാനിച്ചു.

--- പരസ്യം ---

Leave a Comment