നടുവത്തൂർ: ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യുണിറ്റിന്റെ നേതൃത്വത്തിൽ കീഴരിയൂർ കൃഷിഭവനുമായി സഹകരിച്ച് നടപ്പാക്കുന്ന പോഷകസമൃദ്ധി പദ്ധതി കീഴരിയൂർ കൃഷി അസിസ്റ്റന്റ് ഓഫീസർ വിസ്മയ ഉദ്ഘാടനം ചെയ്തു.50 ടിഷ്യു കൾച്ചർ നേന്ത്രവാഴ കന്നുകൾ പദ്ധതിയിലേക്ക് കൃഷിഭവൻ നൽകി.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സോളമൻ ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആതിര (കൃഷിഭവൻ),രാജേഷ് കിഴക്കെ മലോൽ, എൻ രേഖ എന്നിവർ സംസാരിച്ചു.എൻ എസ് എസ് ലീഡർ ചേതസ് പി എം സ്വാഗതവും ദേവനന്ദ കെ നന്ദിയും പ്രകാശിപ്പിച്ചു.
ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യുണിറ്റിന്റെ നേതൃത്വത്തിൽ കീഴരിയൂർ കൃഷിഭവനുമായി സഹകരിച്ച് നടപ്പാക്കുന്ന പോഷകസമൃദ്ധി പദ്ധതി കീഴരിയൂർ കൃഷി അസിസ്റ്റന്റ് ഓഫീസർ വിസ്മയ ഉദ്ഘാടനം ചെയ്തു
By aneesh Sree
Published on: