ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഈ അധ്യയനവർഷം മുതൽ ബി.എ./ബി.എഡ്. കോഴ്സ് ആരംഭിക്കുമെന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി അറിയിച്ചു. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (എൻ.സി.ടി.ഇ.) ഇത് സംബന്ധിയായി സർവ്വകലാശാലയ്ക്ക് ലെറ്റർ ഓഫ് ഇന്റന്റ് നല്കിയ പശ്ചാത്തലത്തിൽ സിൻഡിക്കേറ്റ് യോഗമാണ് സംസ്കൃത സർവ്വകലാശാലയിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമുകൾ പുതുതായി ആരംഭിക്കുവാൻ തീരുമാനിച്ചത്. 13 വിഷയങ്ങളിലാണ് ബി.എ./ബി.എഡ്. പ്രോഗ്രാമുകൾ ആരംഭിക്കുക. ആകെ അമ്പത് സീറ്റുകൾ, സംസ്കൃതം, ജനറൽ, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഹിസ്റ്ററി, ജ്യോഗ്രഫി, ഫിലോസഫി, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളിൽ കോഴ്സ് ആരംഭിക്കുവാനാണ് സിൻഡിക്കേറ്റ് യോഗം അനുമതി നല്കിയിരിക്കുന്നത്.
സംസ്കൃത സർവ്വകലാശാലയിൽ ഇന്റഗ്രേറ്റഡ് ബി. എ./ബി. എഡ്. കോഴ്സുകൾ ആരംഭിക്കും : പ്രൊഫ. കെ. കെ. ഗീതാകുമാരി
By aneesh Sree
Published on:
