കീഴരിയൂർ : സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മ എൽ പി , യു പി , എച്ച് എസ് വിഭാഗം വിദ്യാർത്ഥികൾക്കായി ഡിസംബറിൽ ചിത്രരചനാ മത്സരം നടത്തും. കീഴരിയൂർ പഞ്ചായത്തിലെ സ്കൂളുകളിലുള്ള ഏതു പ്രദേശത്തുകാരുമായ വിദ്യാർത്ഥികൾക്കെന്ന പോലെ, ഏതു സ്ഥലത്തുള്ള വിദ്യാലയങ്ങളിൽ പഠിച്ചു കൊണ്ടിരിക്കുന്ന, കീഴരിയൂർ പഞ്ചായത്ത് പരിധിയിലെ സ്ഥിര താമസക്കാരായ വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്ന ചിത്രരചനാ മത്സരം ഡിസംബർ ഒന്നിന് കീഴരിയൂർ വെസ്റ്റ് മാപ്പിള എൽ.പി.സ്കൂൾ ഹാളിൽ നടക്കും.മത്സര പരിപാടികൾ വിജയിപ്പിക്കുന്നതിനായി ചേർന്ന സംസ്കൃതി പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡണ്ട് ടി.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. കെ.ദിവാകരൻ , പി ബാബു ഏ എം. ദാമോദരൻ, അനിൽ കുമാർ ചുക്കോത്ത്, വി പി സത്യൻ, പി.പി. ബാലകൃഷ്ണൻ , , പി.എൻ. നാരായണൻ , എൻ.എം.ശ്രീധരൻ ,കെ.രാഘവൻ , കെ എം. സ്വർണ്ണ എം സുമലത, ഹൈറുന്നീസ, ഇപി. വത്സല, എന്നിവർ സംസാരിച്ചു. എൽ.പി., യു.പി.വിഭാഗം വിദ്യാർത്ഥികൾക്ക് പെയിന്റിംഗ് മത്സരവും ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പെൻസിൽ ഡ്രോയിംഗ് മത്സരവുമായിരിക്കും നടത്തുന്നത്
സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മ എൽ പി , യു പി , എച്ച് എസ് വിഭാഗം വിദ്യാർത്ഥികൾക്കായി ഡിസംബറിൽ ചിത്രരചനാ മത്സരം നടത്തും
By aneesh Sree
Published on: