--- പരസ്യം ---

സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസുകളുടെയും പ്രവർത്തനംകൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിമേഖലാതല ഫയൽ അദാലത്തുകൾ സംഘടിപ്പിച്ചു.

By admin

Published on:

Follow Us
--- പരസ്യം ---

സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസുകളുടെയും പ്രവർത്തനം
കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലകളെ മൂന്ന് മേഖലകളായി തിരിച്ച് യഥാക്രമം എറണാകുളം, കൊല്ലം, കോഴിക്കോട് എന്നീ ജില്ലകളിൽ വച്ച് ഇതിനോടകം മേഖലാതല ഫയൽ അദാലത്തുകൾ സംഘടിപ്പിക്കുകയുണ്ടായി. ആയതിന്റെ തുടർച്ചയായി സംസ്ഥാനതല ഫയൽ അദാലത്ത് 2024 സെപ്റ്റംബർ 30 തിങ്കളാഴ്ച രാവിലെ 9.30 ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ വച്ച് സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത ഫയൽ അദാലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും,
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലും 31.12.2023 വരെ ആരംഭിച്ചിട്ടുള്ളതും, നിലവിൽ തീർപ്പാകാതെ ശേഷിക്കുന്നതുമായ ഫയലുകൾക്കാണ് മുൻഗണന നൽകുന്നത്. ഇത്തരം ഫയലുകളിലെ വിഷയങ്ങൾ ഫയൽ അദാലത്തിൽ പരിഗണിക്കുന്നതിനായി ആവശ്യമെങ്കിൽ ബന്ധപ്പെട്ട കക്ഷികൾക്ക് 18.09.2024 തീയതി വരെ അപേക്ഷകൾ/പരാതികൾ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഒ&എം വിഭാഗത്തിൽ നേരിട്ടോ,statelevelfileadalathdge@gmail.com എന്ന ഇ-മെയിൽ ഐഡി മുഖേനയോ സമർപ്പിക്കാവുന്നതാണ്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ

--- പരസ്യം ---

Leave a Comment