സംസ്ഥാനത്ത് ട്രെയ്‌നുകളുടെ വേഗത 20 % വര്‍ധിച്ചു

By neena

Published on:

Follow Us
--- പരസ്യം ---

സംസ്ഥാനത്ത് ട്രെയ്‌നുകളുടെ വേഗത 20 ശതമാനം വര്‍ധിപ്പിക്കാനായത് വലിയ നേട്ടമാണെന്ന് തിരുവനന്തപുരം ഡിവിഷണല്‍ മാനെജര്‍ ഡോ. മനീഷ് തപ്‌ല്യാല്‍. സ്ഥലമേറ്റെടുക്കല്‍ ആവശ്യമില്ലാത്ത, പാതയുടെ വളവുകള്‍ നികത്തി വേഗത വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടന്നു വരികയാണ്. ഇതിലൂടെ നിലവിലെ 90-100 കിലോമീറ്റര്‍ വേഗത 110 ആയി ഉയര്‍ത്താനാകും. സംസ്ഥാനത്തെ റെയ്‌ല്‍പാതാ വൈദ്യുതവത്കരണം പൂര്‍ത്തിയാക്കി. ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെ നടപ്പാക്കും.

പാതയിരട്ടിപ്പിക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നു. സംസ്ഥാനത്തെ റെയ്‌ല്‍വേ വികസനവുമായി ബന്ധപ്പെട്ട് യാത്രക്കാരെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

--- പരസ്യം ---

Leave a Comment

error: Content is protected !!