കീഴരിയൂർ: ഇന്നലെ രാത്രി കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിന് സമീപം വെച്ച് സി.പി.ഐ (എം) ലോക്കൽ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ നികേഷിനെയും മറ്റു രണ്ടു പേരെയും ലഹരി മാഫിയ സംഘം അടിച്ചു പരിക്കേൽപ്പിച്ചു . ആക്രമത്തിൽ സി.പി ഐ. (എം) ലോക്കൽ കമ്മറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി . ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിന് സമീപമുള്ള പഞ്ഞാട്ട് സുനിലിൻ്റെ വീട്ടിൽ കയറി ലഹരി മാഫിയ സംഘം ആക്രമം നടത്തുന്ന സമയം രക്ഷയ്ക്കായി എത്തിയ നികേഷിനെയും അയൽവാസിയായ ബിപി നെയും ഭീകരമായി മാരക ആയുധങ്ങളുപയോഗിച്ചു ആക്രമിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
കീഴരിയൂരിലെ പൊതു സമൂഹത്തിന് വെല്ലുവിളിച്ചു കൊണ്ടു അഴിഞ്ഞാടുന്ന ലഹരി മാഫിയ സംഘങ്ങളെ പ്രതിരോധിക്കുമെന്നും ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പാക്കാൻ ആവശ്യമായ ഇടപെടൽ ഉണ്ടാകുമെന്നും ലോക്കൽ സെക്രട്ടറി പി സത്യൻ പ്രസ്താവനയിൽ പറഞ്ഞു.