ഹൃദയത്തിൽ കാതോർക്കുന്നവർ അറിയുകയല്ല, അനുഭവിക്കുകയാണ് ചെയ്യുന്നത്.നനുത്ത തണുപ്പാർന്ന നിലാവിൻ്റെ കീഴരിയൂർ രാവ്അനുഭൂതിയുടെ സ്പടികതുല്യമായ കയങ്ങളിലും പ്രണയാർദ്രമായ കൊടുമുടികളിലും മാറി മാറി സൂഫി സംഗീതത്തിൻ്റെ ചിറകേറി ചരിക്കുകയായിരുന്നു.ദ്വേഷത്തിൻ്റേയും അസഹിഷ്ണുതയുടേതും ക്ലാവ് പിടിച്ച മനസ്സിൻ്റെ വാതായനങ്ങൾ മാസ്മരികസംഗീതത്തിൻ്റെ ചാരുതയിൽ അത്രമേൽ തേച്ചുമിനുക്കപ്പെടുകയായിരുന്നു. ഹാ, പ്രിയ ഗായകരേ , ഏതൊരു രാവ് നമ്മെ സ്ഫുടം ചെയ്ത നവനീതത്തിൻ്റെ തലത്തിലേക്ക് ഉയർത്തപ്പെടുന്നുവോ അതായിരുന്നു ഈ രാവ് .കീഴരിയൂരിനെ സാഹോദര്യത്തിൻ്റെ മഹനീയതയെ ഓർമ്മിപ്പിക്കുകയുംഅറിയിക്കുകയുമായിരുന്നു. ബിൻസിയും ഇമാമുംപാട്ടിൻ്റെ ആർദ്രമായ ചിറകുകളിലേറ്റി നമ്മെ അനശ്വരമായ ശൃംഗങ്ങളിലേക്ക് നയിക്കുകയായിരുന്നു. എല്ലാവർക്കും നന്ദി, എല്ലാറ്റിനും നന്ദി.
– വിനോദ് ആതിര