കീഴരിയൂര്‍:ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് DKTF കീഴരിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ വാഹന പ്രചരണ ജാഥ വിജയിപ്പിക്കാന്‍ 25 അംഗ സ്വാഗതസംഘം രുപീകരിച്ചു. മേപ്പയ്യൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കുറമയില് ബാബു യോഗം ഉദ്ഘാടനം ചെയ്തു. DKTF കീഴരിയൂര്‍ മണ്ഡലം പ്രസിഡണ്ട് എം കുട്ട്യാലി അദ്ധ്യക്ഷത വഹിച്ചു. കീഴരിയൂരിലെ കാട്ടുപന്നി ശല്ല്യത്തിന്ന് ഉടന്‍ പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു .
സ്വാഗതസംഘം ചെയര്‍മാനായി കുറുമയില്‍ ബാബു വിനെയും,ജനറല്‍ കണ്‍വീനറയി എം കുട്ട്യാലി യെയും,ട്രഷറായി സുരേന്ദ്രന് മാസ്റ്ററെയും തിരഞ്ഞെടുത്തു.
കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് വെെഃപ്രസ ; കെ യം വേലായുധന്,ബ്ളോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പാറോളി ശശി,ഐ എന്‍ ടി യൂ സി കീഴരിയൂര്‍ മണ്ഡലം പ്രസിഡണ്ട് കൊല്ലന്‍കണ്ടി യൂസഫ് ,കുപ്പേരി സുരേന്ദ്രന് ,ബാലകൃഷ്ണന് മോക്കാം പറന്പത്ത്,എന്നിവര്‍ സംസാരിച്ചു .
സ്വാഗതസംഘം രൂപീകരിച്ചു
By admin
Published on: