കീഴരിയൂർ -വാർഡ് 12 വികസനസമിതി, കണ്ണോത്ത് യു.പി സ്ക്കൂൾ, വി -ട്രസ്റ്റ് കണ്ണാശുപത്രി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണോത്ത് യു പി. സ്കൂളിൽ നടത്തിയ സൗജന്യ നേത്രപരിശോധനാക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ഉൽഘാടനംചെയ്തു.ഗ്രാമ പഞ്ചായത്ത് മെമ്പർ മാലത്ത്സുരേഷ്അധ്യക്ഷം വഹിച്ച ചടങ്ങിൽകണ്ണോത്ത് യു പി സ്കൂൾ പ്രധാനാധ്യാപിക കെ. ഗീത സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് പാറോളി ശശി വാർഡ് വികസനസമിതി അംഗങ്ങളായ കെ.എം.സുരേഷ്ബാബു. ദിനീഷ്ബേബി, കെ മുരളീധരൻ വിട്രസ്റ്റ് പ്രതിനിധി വിഷ്ണു
എന്നിവർ ആശംസകളർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സി. ബിജു നന്ദി പ്രകാശിപ്പിച്ചു.
സൗജന്യനേത്രപരിശോധന ക്യാമ്പ് നടത്തി
By aneesh Sree
Published on: