മേപ്പയൂർ:കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ വളണ്ടിയർമാർക്കായി സംഘടിപ്പിച്ച 12 ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പേഷ്യന്റ് കെയർ ഫോർ പാലിയേറ്റീവ് കെയർ വളണ്ടിയേഴ്സ് (സി.സി.പി. പി) പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കിപ് ചെയർമാൻ കെ.അബ്ദുൽ മജീദ് മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കിപ് മേപ്പയ്യൂർ ഏരിയ ചെയർമാൻ സുധാകരൻ പുതുക്കുളങ്ങര അധ്യഷനായി. കിപ് ജനറൽ സെക്രട്ടറി മുഖ്യ പ്രഭാഷണം നടത്തി.കോഴ്സ് കോ- ഓഡിനേറ്റർ പി.അബ്ദുളള മാസ്റ്റർ, മേപ്പയൂർ പാലിയേറ്റീവ് കെയർ ചെയർമാൻ ഡോക്ടർ പി.മുഹമ്മദ്, സെക്രട്ടറി പി.ബാബുരാജ് മാസ്റ്റർ എന്നിവർ സംസാരിച്ചു.വളണ്ടിയർമാർ കോഴ്സ് അനുഭവങ്ങൾ പങ്കുവെച്ചു. കോഴ്സിന്റെ മെന്റർമാരായി പ്രവർത്തിച്ച നേഴ്സുമാർക്ക് ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ നൽകി. കിപ് എക്സിക്യൂട്ടീവ് മെമ്പർ എം.കെ കുഞ്ഞമ്മദ് മാസ്റ്റർ സ്വാഗതവും മേപ്പയ്യൂർ എരിയാ സെക്രട്ടറി കെ. അബ്ദുറഹ്‌മാൻ നന്ദിയും പറഞ്ഞു.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പേഷ്യന്റ് കെയർ ഫോർ പാലിയേറ്റീവ് കെയർ വളണ്ടിയേഴ്സ് (സി.സി.പി. പി) പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
By aneesh Sree
Published on: