ഹോപ്പ് ജീവരക്ഷാ പുരസ്‌കാരം ബുഷ്‌റ കീഴരിയൂരിന്

By aneesh Sree

Published on:

Follow Us
--- പരസ്യം ---

ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ് നൽകുന്ന ഈ വർഷത്തെ ജീവരക്ഷാ പുരസ്കാരത്തിന് ജീവകാരുണ്യ സേവന രംഗത്തെ വേറിട്ട മുഖമായ ബുഷ്‌റ കീഴരിയൂരിനെ തെരഞ്ഞെടുത്തു..ആശുപത്രികളിൽ എത്തി ചികിത്സക്ക് പണം കിട്ടാതെ പ്രയാസപ്പെടുന്ന രോഗികളെയും സമൂഹത്തിൽ ജീവിത പ്രാരാബ്ദങ്ങൾ അനുഭവിക്കുന്നവരെയും ചേർത്ത് പിടിച്ച് നിശ്ശബ്ദ സേവനം ചെയ്യുന്ന ബുഷ്‌റ ഹെൽത്ത് സർവിസിൽ നഴ്സിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു..തന്റെ വ്യക്തിപരമായ പ്രയാസങ്ങൾക്കിടയിലും അപരന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുമ്പിൽ നിൽക്കുന്ന ബുഷ്‌റ ഒപ്പം കെയർ ഫൗണ്ടേഷൻ, കെയർ ടീം കേരള, കൈൻഡ് പാലിയേറ്റീവ് കീഴരിയൂർ, തണൽ ചേമഞ്ചേരി, നന്മ കെയർ ഫൗണ്ടേഷൻ തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സാരഥി കൂടിയാണ്..രക്തദാന സേവന രംഗത്തും ബുഷ്‌റയുടെ പ്രവർത്തനങ്ങൾ സ്തുത്യർഹമായ സേവനമാണ് നടത്തിവരുന്നത്

--- പരസ്യം ---

Leave a Comment

error: Content is protected !!