---പരസ്യം---

പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ എഡ്യു മീറ്റ് നടത്തി

On: May 28, 2025 10:01 PM
Follow Us:
പരസ്യം

പൊതുവിദ്യാഭ്യാസ പരിഷ്കാരങ്ങളും വിദ്യാലയസമൂഹവും എന്ന വിഷയത്തെ അധികരിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ എഡ്യു മീറ്റ് നടത്തി. ബ്ലോക്ക് പഞ്ചായത്ത്, കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തകരും ഹെഡ്മാസ്റ്റർമാരും,പി.ടി.എ പ്രസിഡണ്ടുമാരും മീറ്റിൽ പങ്കെടുത്തു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് EDU MEET ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ അധ്യക്ഷത വഹിച്ചു. കെ. അഭിനീഷ് ,കെ. ജീവാനന്ദൻ, കെ.ടി.എം കോയ, എം.ജി. ബൽരാജ് എന്നിവർ പ്രസംഗിച്ചു. പുതിയ വിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ച് സർക്കാർ നിയോഗിച്ച പരിഷ്കരണ കമ്മറ്റിയുടെ മെമ്പർ സെക്രട്ടറി കെ.സി. ഹരികൃഷ്ണനും , വിദ്യാലയ സഹായകസമിതിയുടെ പ്രസക്തിയെപ്പറ്റി കെ.കെ. ശിവദാസനും വിഷയാവതരണങ്ങൾ നടത്തി. കെ.ടി.രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു.
ചർച്ചയിൽ ഡി.കെ. ബിജു, കെ.കെ.ശ്രീഷു , എ. സജീവ്കുമാർ, എം.ജയകൃഷ്ണൻ, ആർ.കെ.ദീപ, എൻ.വി. വൽസൻ, വൽസൻ പല്ലവി,വികാസ് കൻമന, സി. അരവിന്ദൻ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.പി. രജുലാൽ സ്വാഗതവും മധു കിഴക്കയിൽ നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!