കൈൻഡ് പാലിയേറ്റീവ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു. കൈൻഡ് പാലിയേറ്റീവ് ഹാളിൽ നടന്ന ചടങ്ങിൽ തയ്യിൽ സലാം അധ്യക്ഷത വഹിച്ചു . ഫിബ്രവരി 14 ന് നടക്കുന്ന പാലിയേറ്റീവ് രോഗി കളുടെയും കൂട്ടിരിപ്പുകാരുടെയും സംഗമം ഒപ്പരം പരിപാടിയുടെ സ്വാഗത സംഘം രൂപീകരിച്ചു. ചടങ്ങിൽ കൈൻഡിന് ഓക്സിജൻ സിലിണ്ടറിന് വേണ്ടിയുള്ള തുക വനിതാ വളണ്ടിയർമാരായ ജെസി ,നഷ്വ,സഹല ,സൗദ,മുബീന,തസ്നി,ഷാഹിദ,സ്വപ്ന, വഹീദ എന്നിവർ ചേർന്നു നൽകി. ചടങ്ങിൽ തേറമ്പത്ത് കുഞ്ഞബ്ദുള്ള ,ശശീന്ദ്രൻ ശ്രീകൃഷ്ണാലയം, റിയാസ് പുതിയേടുത്ത് , ശിവൻ ഇടത്തിൽ , മമ്മു കേളോത്ത് ,സാബിറ ,രജിത എന്നിവർ സംസാരിച്ചു. അഷ്റഫ് എരോത്ത് സ്വാഗതവും അനീഷ് യു.കെ നന്ദിയും പറഞ്ഞു