കൊയിലാണ്ടി:മുചുകുന്ന് യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി കെ.എസ്.ആർ.ടി.സി. ഈ റൂട്ടിലെ അതി രാവിലെയും രാത്രി വൈകിയിട്ടുമുള്ള യാത്രക്ക് പരിഹാരമായി കെ.എസ്.ആർ.ടി.സി പുതിയ ബസ് സർവീസ് അനുവദിച്ചു. മുചുകുന്ന് നിന്നും രാവിലെ 5.30ന് കൊയിലാണ്ടിയിലേക്ക് പുറപ്പെടാനും രാത്രി 10 മണിക്ക് മുചുകുന്നിലേക്ക് തിരികെ പോകുന്ന തരത്തിലുമാണ് സർവീസ് നിശ്ചയിച്ചിട്ടുള്ളത്.