സർവീസിൽ നിന്നും വിരമിച്ച പോലീസ് സബ് ഇൻസ്പക്ടറേയും ഉന്നത വിജയികളേയും കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. കീഴരിയൂർ_ ദീർഘകാലമായി പോലീസ് ഇൻസ്പക്ടറായി സേവനം അനുഷ്ടിച്ച സുഭാഷ് കാളിയത്തിനെയും ബി.ടെക് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആർദ്ര ഗിരീഷ് കാളിയത്ത്, പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയി ഗംഗ സുധീഷ് ജി എസ് , എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് നേടിയ ആയിശ റൈന എരോത്ത്, അർജുൻ തിരുമംഗലത്ത്, യു എസ് എസ് വിജയികളായ സൂര്യകാന്ത് കെ , നഹല ഫാത്തിമ കരിങ്ങാറ്റിയിൽ എന്നിവരെ കീഴരിയൂർ മണ്ഡലം കോരപ്ര യൂണിറ്റി കമ്മിറ്റി ആദരിച്ചു. അനുമോദന സദസ് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ദാമോദരൻ മണന്തല അധ്യക്ഷത വഹിച്ചു. പോലീസ് സബ് ഇൻസ്പക്ടർ സുബാഷ് കാളിയത്തിനെ ചുക്കോത്ത് ബാലൻ നായർ പൊന്നാട അണിയിച്ചു .പഞ്ചായത്ത് മെമ്പർമാരായ ഗോപാലൻ കുറ്റിഓയത്തിൽ, ഇ.എം മനോജ്, കോൺഗ്രസ് ഭാരവാഹികളായ പ്രീജിത്ത് .ജി.പി , ശശി പാറോളി, ഗോവിന്ദൻ പി.കെ, ശശി കല്ലട, കെ.പി സ്വപ്നകുമാർ, സാബിറ നടുക്കണ്ടി, അബ്ദുൾകരീം സി.പി നാരായണൻ കണിയാണ്ടി എന്നിവർ പ്രസംഗിച്ചു.