കീഴരിയൂർ:ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ അർമോർ ഫിറ്റ്നസ് ക്ലബ് ,കീഴരിയൂരിൽ നിന്നുമുള്ള മത്സരാർഥികൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി, പുരുഷന്മാരുടെ സബ് ജൂനിയർ വിഭാഗത്തിൽ സഹിൽ അഹ്മദ് ഇരിങ്ങത്, വനിതാ വിഭാഗത്തിൽ നിന്ന് ശ്രേയസ കീഴരിയൂർ എന്നിവരാണ് വിജയികൾ, ആദ്യമായിട്ടാണ് കീഴരിയൂർ ൽ നിന്ന് ഒരു വനിത മത്സര രംഗത്തിൽ പ്രവേശിക്കുന്നത് എന്നും ശ്രദ്ധേയമാണ്.