നമ്മുടെ കീഴരിയൂർ സുകൃതം വയോജന ക്ളബിന്റെ നേതൃത്വത്തിൽ നിയമ ബോധവൽക്കരണ ക്ലാസും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു നിയമ ക്ലാസ് അഡ്വ. ഷാനിദും ലഹരി വിരുദ്ധ ക്ലാസ് സാബു കീഴരിയൂരും നയിച്ചു ചടങ്ങിൽ വെച്ച് അഡ്വ. ഷാനിദിനെ ഗ്രാമ പഞ്ചായത്ത് മെമ്പർ എം സുരേഷ് മാസ്റ്റർ ആദരിച്ചു. കെ.എം വേലായുധൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ശ്രീനി നടുവത്തൂർ ചുക്കോത്ത് ബാലൻ നായർ, നെല്ല്യാടി ശിവാനാന്ദൻ, ചന്ദ്രൻ കണ്ണോത്ത്, പോക്കർ തോട്ടത്തിൽ, പാറോളി ബാലകൃഷ്ണൻ മാസ്റ്റർ, കരുണാകരൻ നായർ, ഇ.എം സത്യൻ കുഞ്ഞിമൊയ്തി ശ്രീതിലകം ദേവി എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു