---പരസ്യം---

കൊല്ലം നെല്ല്യാടി റോഡിൽ അണ്ടർ പാസിന് സമീപം റോഡിൽ അപകടകരമായുള്ള വെള്ളക്കെട്ടിന് താൽക്കാലിക ആശ്വാസം

On: June 26, 2025 8:52 PM
Follow Us:
പരസ്യം

കൊല്ലം നെല്ല്യാടി റോഡിൽ അണ്ടർ പാസിന് സമീപമുള്ള റോഡിൽ അപകടകരമായുള്ള വെള്ളക്കെട്ടിന് താൽക്കാലികാശ്വാസമായി. മഴപെയ്തതു മുതൽ ഈ വെള്ളക്കെട്ട് ഒരു ഭീഷണിയായി വളർന്നു കൊണ്ടിരിക്കുകയായിരുന്നു. നിരവധി തവണ ഓൺ ലൈൻ മാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതിന്റെ പ്രശ്നം തിരിച്ചറിഞ്ഞ് സി.പി എം .നേതൃത്വത്തിൽ നടന്ന സമരത്തിൽ വാഗാഡ് വണ്ടികൾ തടയുകയും അദാനി ഗ്രൂപ്പ് ചീഫ് എഞ്ചിനിയറെ തടഞ്ഞ് വെക്കുകയും ചെയ്തു. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചർച്ചയിൽ പ്രാദേശിക തൊഴിലാളികളെ ഉപയോഗിച്ച് ഡ്രയിനേജ് പൊട്ടിച്ച് വെള്ളം കടത്തിവിടാനും അതിൻ്റെ സാമ്പത്തിക ബാധ്യത വാഗാഡ് കമ്പനി വഹിക്കാനും നിർദ്ദേശിച്ചു. സമരക്കാർ തന്നെ ഏർപ്പാടാക്കിയ തൊഴിലാളികൾ ദൗത്യം വിജയകരമായി പൂർത്തീകരിച്ചു.
ആനക്കുളം ലോക്കൽ സെക്രട്ടറി സി ജേഷ്, ഏരിയ കമ്മറ്റി അംഗം പി.കെ ബാബു , കൗൺസിലർമാരായ രമേശൻവലിയാട്ടിൽ, രാജീവൻ, ലോക്കൽ കമ്മിറ്റി അംഗം എ.പി സുധീഷ്
കൊല്ലം ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.കെ ഷൈജു, ഷനിത്ത് മാധവിക, ഹമീദ് സി.കെ തുടങ്ങിയവർ പങ്കെടുത്തു

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്രം 2026 വർഷത്തെ മഹോത്സവം ആദ്യ സംഭാവന ഏറ്റുവാങ്ങി

മരപ്പട്ടി കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു . കർഷകന് വീണ്ടും ദുരിതം ,

കൈൻഡ് പാലിയേറ്റീവ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു – കൈൻഡിന് ഓക്സിജൻ സിലിണ്ടറിന് വേണ്ടിയുള്ള തുക കൈമാറി, ഒപ്പരം സ്വാഗത സംഘം രൂപീകരിച്ചു.

എസ്. ടി. യു സംസ്ഥാന സമ്മേളനം പതാകദിനം ആചരിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് പദ്ധതി ആരംഭിച്ചു.

Leave a Comment

error: Content is protected !!