ഇന്ത്യൻ നാവികസേനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. സിവിലിയൻ റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമായി 1110-ലധികം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഗ്രൂപ്പ് ‘സി’ തസ്തികകളായ ട്രേഡ്സ്മാൻ മേറ്റ്, ചാർജ്മാൻ തുടങ്ങിയ സാങ്കേതിക, അസാങ്കേതിക തസ്തികകളും ഇതില്‍ ഉള്‍പ്പെടുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് incet.cbt-exam.in അല്ലെങ്കിൽ joinindiannavy.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷിക്കാം. ജുലൈ 18 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി.
ഒരോ വിഭാഗത്തിലേയും ഒഴിവുകള്‍
സ്റ്റാഫ് നഴ്സ് (1 ഒഴിവ്), ചാർജ്മാൻ (നേവൽ ഏവിയേഷൻ – 1), അമ്മ്യൂണിഷൻ വർക്ഷോപ്പ് (8), മെക്കാനിക്ക് (49), അമ്മ്യൂണിഷൻ ആൻഡ് എക്സ്പ്ലോസീവ് (53), ഇലക്ട്രിക്കൽ (38), ഇലക്ട്രോണിക്സ് ആൻഡ് ഗൈറോ (5), വെപ്പൺ ഇലക്ട്രോണിക്സ് (5), ഇൻസ്ട്രുമെന്റ് (2), മെക്കാനിക്കൽ (11), ഹീറ്റ് എൻജിൻ (7), മെക്കാനിക്കൽ സിസ്റ്റംസ് (4), മെറ്റൽ (21), ഷിപ്പ് ബിൽഡിംഗ് (11), മിൽറൈറ്റ് (5), ഓക്സിലറി (3), റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് (4), മെക്കാട്രോണിക്സ് (1).

സിവിൽ വർക്സ് (3), മെഷീൻ (2), പ്ലാനിംഗ്, പ്രൊഡക്ഷൻ ആൻഡ് കൺട്രോൾ (13), അസിസ്റ്റന്റ് ആർട്ടിസ്റ്റ് റിട്ടച്ചർ (2), ഫാർമസിസ്റ്റ് (6), ക്യാമറാമാൻ (1), സ്റ്റോർ സൂപ്രണ്ട് (ആർമമെന്റ് – 8), ഫയർ എൻജിൻ ഡ്രൈവർ (14), ഫയർമാൻ (30), സ്റ്റോർകീപ്പർ/സ്റ്റോർകീപ്പർ (ആർമമെന്റ് – 178), സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ് – 117), ട്രേഡ്സ്മാൻ മേറ്റ് (207), പെസ്റ്റ് കൺട്രോൾ വർക്കർ (53), ഭണ്ഡാരി (1), ലേഡി ഹെൽത്ത് വിസിറ്റർ (1), മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (മിനിസ്റ്റീരിയൽ – 9), മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (നോൺ-ഇൻഡസ്ട്രിയൽ)/വാർഡ് സഹായക (81), ഡ്രസ്സർ (2), ധോബി (4), മാലി (6), ബാർബർ (4), ഡ്രാഫ്റ്റ്സ്മാൻ (കൺസ്ട്രക്ഷൻ – 2).
വിദ്യഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്ന തസ്തികയ്ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. 10-ാം ക്ലാസ്, 12-ാം ക്ലാസ്, ഐടിഐ, ഡിപ്ലോമ, ബി.എസ്.സി, ബിരുദം, എൻജിനീയറിംഗ് ബിരുദം തുടങ്ങിയവയാണ് ഓരോ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകൾ. പ്രായപരിധി തസ്തിക അനുസരിച്ച് 18 മുതൽ 45 വയസ്സ് വരെയാണ്, ചില തസ്തികകൾക്ക് കുറഞ്ഞ പ്രായം 20 വയസ്സാണ്. സർക്കാർ ചട്ടങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷാ ഫീസ് യുആർ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങൾക്ക് 295 രൂപയാണ്, എന്നാൽ എസ്സി, എസ്ടി, പിഡബ്ല്യുബിഡി, മുൻസൈനികർ, വനിതകൾ എന്നിവർക്ക് ഫീസ് ഇല്ല. അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ incet.cbt-exam.in അല്ലെങ്കിൽ joinindiannavy.gov.in സന്ദർശിക്കുക













