---പരസ്യം---

പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി; യോഗ്യത പ്രശ്‌നമല്ല;  കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം; 2119 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

On: July 16, 2025 3:00 PM
Follow Us:
പരസ്യം

പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാന്‍ അവസരം. ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് പുതുതായി 2119 ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 07ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡില്‍ 2119 ഒഴിവുകള്‍. 

വാര്‍ഡന്‍ (1676 ഒഴിവ്)

മലേറിയ ഇന്‍സ്‌പെക്ടര്‍ (37) ഒഴിവ്

ആയുര്‍വേദിക് ഫാര്‍മസിസ്റ്റ് (8) ഒഴിവ്
 
പിജിടി (ഹോര്‍ട്ടികള്‍ച്ചര്‍ 1 അഗ്രികള്‍ചര്‍5, എന്‍ജിനീയറിങ് ഗ്രാഫിക്‌സ്7,സാന്‍സ്‌ക്രിട് 25, ഇംഗ്ലിഷ് 93) ഒഴിവ്

ഡൊമസ്റ്റിക് സയന്‍സ് ടീച്ചര്‍ (26) ഒഴിവ്

അസിസ്റ്റന്റ് (120) ഒഴിവ്
 
ടെക്‌നിഷ്യന്‍ (70) ഒഴിവ്
 
ഫാര്‍മസിസ്റ്റ് (ആയുര്‍വേദ 19) ഒഴിവ്
 
ലബോറട്ടറി ടെക്‌നിഷ്യന്‍ (30) ഒഴിവ്
 
സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (കെമിസ്ട്രി1, മൈക്രോബയോളജി1) ഒഴിവ്
പ്രായപരിധി

18 വയസിനും 27 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

വാര്‍ഡന്‍

1676 ഒഴിവുകളിലേക്കാണ് വാര്‍ഡന്‍മാരെ നിയമിക്കുന്നത്. പ്ലസ് ടു വിജയമാണ് അടിസ്ഥാന യോഗ്യത. 

അസിസ്റ്റന്റ്

വിവിധ അസിസ്റ്റന്റ് തസ്തികകളില്‍ 120 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ്, പ്ലസ് ടു സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓപ്പറേഷന്‍ റൂം അസിസ്റ്റന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അവസരം. 

പിജിടി ഇംഗ്ലീഷ്

93 ഒഴിവുകളാണുള്ളത്. ഇംഗ്ലീഷില്‍ പിജി, ബിഎഡ് അല്ലെങ്കില്‍ ബിഎ ബിഎഡ്/ ബിഎസ് സി ബിഎഡ്/ ഇന്റഗ്രേറ്റഡ് ബിഎഡ്, എംഎഡ് ഉള്ളവര്‍ക്ക് അവസരം. 

ടെക്‌നീഷ്യന്‍

ആകെ 70 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്താം ക്ലാസ് അല്ലെങ്കില്‍ പ്ലസ് ടു സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഓപ്പറേഷന്‍ റൂം അസിസ്റ്റന്റ് കോഴ്‌സ് ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ പരിചയം ആവശ്യമാണ്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 19,900 രൂപയ്ക്കും, 63,200 രൂപവരെ ശമ്പളം ലഭിക്കും. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 100 രൂപയാണ് അപേക്ഷ ഫീസ്. സ്ത്രീകള്‍, വിമുക്ത ഭടന്‍മാര്‍, ഭിന്നശേഷിക്കാര്‍, എസ്.സി, എസ്.ടി എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല. 

വിശദമായ നോട്ടിഫിക്കേഷന്‍, അപേക്ഷ രീതി എന്നിവ വെബ്‌സൈറ്റിലുണ്ട്. 

വെബ്‌സൈറ്റ്: https://dsssb.delhi.gov.in

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബികോമും ടാലിയും വശമുണ്ടോ? കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും പിഎസ്‌സി എഴുതാതെ!

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്; സർക്കാർ ഓഫീസിൽ വേറേയും ഒഴിവുകൾ

കിഫ്ബിയില്‍ ഏറ്റവും പുതിയ ജോലിയൊഴിവ്; 37,500 രൂപയാണ് ശമ്പളം; അപേക്ഷ ഡിസംബര്‍ 29 വരെ

കേരള സർക്കാർ നോർക്കയുടെ യുഎഇ റിക്രൂട്ട്മെന്റ്; 50 ഒഴിവുകൾ; ജനുവരി 10ന് മുൻപ് അപേക്ഷിക്കണം

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ, എക്സൈസ് ഓഫിസർ…; 66 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തൊഴിലവസരം -കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

Leave a Comment

error: Content is protected !!