കേരള കർഷക സംഘം നമ്പ്രത്ത് കര മേഖല സമ്മേളനം സംസ്ക്കാര പാലിയേറ്റീവ് ഹാളിൽ വെച്ച് നടന്നു. സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം അഡ്വക്കറ്റ് ഇ.കെ നാരായണൻ ഉദ്ഘാടനം ചെയ്തു. സി.കെ കുഞ്ഞിക്കേളപ്പൻ അധ്യക്ഷനായി കെ.പി ഭാസ്കരൻ റിപ്പോർട്ട് അവതരിപ്പിച്ചു.പ്രസിഡണ്ടായി കൊന്നാരി രാധാകൃഷ്ണനെയും സെക്രട്ടറിയായി വി.വി ജമാലിനെയും ട്രഷററായി സി.കെ ബാലകൃഷ്ണനെയും സമ്മേളനം തെരെഞ്ഞെടുത്തു.