കീഴരിയൂർ മണ്ഡലം 129 ബൂത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു. കുടുംബ സംഗമം ഡി.സി.സി പ്രസിഡണ്ട് അഡ്വ: കെ പ്രവീൺ കുമാർ ഉൽഘാടനം ചെയ്തു സമസ്ഥ മേഖലകളിലും പരാജയപ്പെട്ട ഈ സർക്കാറിനെ പുറത്താക്കാനുള്ള സുവർണ്ണാവസരമാണ് വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്നും അതിനുള്ള പ്രവർത്തനത്തിന് പ്രവർത്തകർ സജ്ജരായിരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ അഡ്വ: കെ പ്രവീൺ കുമാർ പറഞ്ഞു കീഴരിയൂർ മണ്ഡലം 129 ബൂത്ത് കുടുംബ സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഗ്രാമ പഞ്ചായത്ത് മെമ്പർ ജലജ ടീച്ചർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഡി സി സി . സിക്രട്ടറിമാരായ ഇ. അശോകൻ,രാജേഷ് കീഴരിയൂർ ബ്ളോക്ക് പ്രസിഡന്റ് . കെ.പി.രാമചന്ദ്രൻ മാസ്റ്റർ,മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ ,കെ.കെ.ദാസൻ,ശശി പാറോളി ചുക്കോത്ത് ബാലൻ നായർ,എം എം രമേശൻ മാസ്റ്റർ,ഒ കെ.കുമാരൻ കെ.എം നാരായണർ,കെ.കെ വിജയൻ വിശ്വൻ കൊളപ്പേരി,ദിലീപ് കെ എം ഷാജി പി.ടി എന്നിവർ സംസാരിച്ചു. റിട്ട: എസ്.ഐ. പി.യം സാബു ലഹരി വിരുദ്ധ ക്ളാസ് നടത്തി ചടങ്ങിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു