---പരസ്യം---

റഷ്യയില്‍ വന്‍ ഭൂകമ്പം; തീവ്രത 8.7: ജപ്പാനിലും റഷ്യയിലും സുനാമിത്തിരകള്‍: ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു

On: July 30, 2025 11:08 AM
Follow Us:
പരസ്യം

മോസ്‌കോ: റഷ്യയില്‍ വന്‍ ഭൂകമ്പം. 8.7 തീവ്രതയുള്ള ഭൂകമ്പമാണുണ്ടായത്. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശമായ കംചത്ക ഉപദ്വീപിനടുത്താണ് ഇന്ന് പുലര്‍ച്ചെ ഭൂകമ്പം ഉണ്ടായത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സുനാമി ഉണ്ടാകുമെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചു. റഷ്യ, ജപ്പാന്‍, അമേരിക്ക, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്.

ആഞ്ഞടിച്ച് സുനാമിത്തിരകള്‍

വടക്കന്‍ ജപ്പാനിലും റഷ്യയിലും ഇതിനകം സുനാമിത്തിരകള്‍ ആഞ്ഞടിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജപ്പാനില്‍ ആയിക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ജപ്പാനില്‍ നാശനഷ്ടമുണ്ടായതാണ് റിപ്പോര്‍ട്ടുകള്‍. ഫുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു.

പസഫിക് സമുദ്രത്തില്‍ ഉടനീളം അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. റഷ്യയിലെ കുറില്‍ ദ്വീപുകളിലും തിരമാലകള്‍ അടിച്ചുകയറിയതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സുനാമി മുന്നറിയിപ്പിനെത്തുടര്‍ന്ന് ഭൂചലനമുണ്ടായ പ്രദേശത്തിന് സമീപമുള്ളവരെയും ജപ്പാന്‍ തീരപ്രദേശങ്ങളിലും ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് കൊണ്ടിരിക്കുകയാണ്. മൂന്ന് മുതല്‍ നാല് മീറ്റര്‍ ഉയരമുള്ള സുനാമി തിരമാലകളാണ് ഉണ്ടായത്.

റഷ്യയുടെ കിഴക്കന്‍ പ്രദേശമായ പെട്രോപാവ്‌ളോസ്‌ക്-കംചത്ക മേഖലയില്‍ നിന്ന് 136 കിലോമീറ്റര്‍ കിഴക്കായാണ് ഭൂകമ്പമുണ്ടായത്. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് 19.3 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്. ഇവിടെ അധികം ജനവാസമില്ല.

സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് അമേരിക്കയിലെയും ജപ്പാനിലെയും തീരപ്രദേശങ്ങള്‍ അതീവ ജാഗ്രതയിലാണ്. പസഫിക് സമുദ്രത്തിലെ മാര്‍ഷല്‍ ദ്വീപുകള്‍, ഫിലിപ്പൈന്‍സ് അടക്കമുള്ള പ്രദേശങ്ങളിലും ഒരു മീറ്റര്‍ വരെ ഉയരമുള്ള തിരമാലയ്ക്കും ദക്ഷിണ കൊറിയ, ഉത്തരകൊറിയ, തായ്വാന്‍ എന്നീ രാജ്യങ്ങളില്‍ 0.3 മീറ്ററിന് താഴെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ജനവാസ മേഖലയായ കംചത്കയ്ക്ക് തൊട്ടുപിന്നാലെ പെട്രോപാവ്‌ലോവ്‌സ്‌ക് പ്രദേശത്തും പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. 6.9 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനങ്ങളാണ് രേഖപ്പെടുത്തിയത്. മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ കടലില്‍ പ്രവേശിക്കുകയോ തീരത്തേക്ക് അടുക്കുകയോ ചെയ്യരുതെന്ന് ഏജന്‍സി പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും പ്രകമ്പനം അനുഭവപ്പെട്ട ഒരു ഭൂചലനം ഉണ്ടാകുന്നതെന്ന് കംചത്ക പ്രവിശ്യയുടെ ഗവര്‍ണര്‍ പറഞ്ഞു. കാര്യമായ നാശനഷ്ടങ്ങള്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആള്‍നാശം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കിന്റര്‍ഗാര്‍ട്ടന്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടങ്ങള്‍ കുലുങ്ങുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അമേരിക്കയില്‍ സുനാമി മുന്നറിയിപ്പ്; അതീവ ജാഗ്രത

അലാസ്‌കയിലെ അലൂഷ്യന്‍ ദ്വീപുകള്‍ക്ക് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹവായ്, ഗുവാം എന്നിവയും നിരീക്ഷണത്തിലാണ്. കാലിഫോര്‍ണിയ-മെക്‌സിക്കോ അതിര്‍ത്തി മുതല്‍ ഒറിഗോണ്‍ അതിര്‍ത്തി വരെയുള്ള തീരപ്രദേശത്ത് മുന്നറിയിപ്പുണ്ട്. ഹവായിയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് അടിയന്തരമായി ഉയരംകൂടിയ സ്ഥലങ്ങളിലേക്കു മാറണമെന്ന് നിര്‍ദേശം നല്‍കി. കപ്പലുകള്‍ക്ക് ഹവായി തുറമുഖം വിട്ടുപോകാന്‍ യുഎസ് കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കി. തുറമുഖങ്ങള്‍ അടച്ചിട്ടു.

ചൈനയിലും സുനാമി തിരമാലകള്‍ ഉണ്ടാകുമെന്നാണ് പ്രവചനം. ഒരു മീറ്റര്‍ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകുമെന്ന് രാജ്യത്തെ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. പെറു, ഇക്വഡോര്‍ എന്നിവിടങ്ങളിലും ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്നാണ് റഷ്യയിലുണ്ടായത്. കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ആശങ്കയുടെ അന്തരീക്ഷം നിലനില്‍ക്കുകയാണ്.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!