ഉത്തരാഖണ്ഡിലെ ദുരന്തത്തില്‍ പരിക്കേറ്റവരുടെ ആദ്യ സംഘത്തെ ഡെറാഡൂണില്‍ എത്തിച്ചു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. കാലാവസ്ഥ മോശമായതും ദുരന്ത ബാധിത പ്രദേശത്തേക്ക് എത്തിപ്പെടുന്നതിലെ ബുദ്ധിമുട്ടും രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ വ്യോമമാര്‍ഗം ഇവിടേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മലയാളികളായ 28 പേര്‍ ഗംഗോത്രിയിലെ ക്യാമ്പില്‍ ഉണ്ട്. ഇവരെ എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമം നടത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.