നോട്ട വോട്ടുകളുടെ നിയമസാധുത പരിശോധിക്കാന്‍ സുപ്രീം കോടതി ആലോചിക്കുന്നു. സര്‍ക്കാരിതര സംഘടനയായ വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസിയുടെയും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെയും ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി ഈ വിലയിരുത്തല്‍ നടത്തിയത്. എതിരാളികളില്ലാതെ ഒരാള്‍ മാത്രം പത്രിക നല്‍കുകയും വിജയിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നോട്ട വോട്ടുകള്‍ പരിഗണിക്കണോയെന്നാണ് ആലോചന.