---പരസ്യം---

മേലടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ആർദ്രം മിഷൻ്റെ ഭാഗമായി നിർമ്മിച്ച ലാബ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു

On: August 22, 2025 10:51 AM
Follow Us:
പരസ്യം

മേലടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ആർദ്രം മിഷൻ്റെ ഭാഗമായി എൻഎച്ച്എം പ്ലാൻ ഫണ്ട് 37.5 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ലാബ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു, പരിമിത സൗകര്യങ്ങളോടെ പ്രവർത്തിച്ചിരുന്ന ലാബ് കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറുന്നതൊടെ ജനസൗഹൃദമായി മാറുകയാണ്. പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ മെച്ചപ്പെട്ട ഉപകരണങ്ങൾ മേലടി ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രൊജക്റ്റ് ഫണ്ടിൽ നിന്നും ലഭ്യമാക്കിയിരക്കുന്നു, ചടങ്ങിന് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷ വഹിച്ചു, എൻ.എച്ച്. എം കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ:സി.കെ ഷാജി മുഖ്യാഥിതി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിഡണ്ട് പി.പ്രസന്ന സ്ഥിരം സമിതി ചെയർമാന്മാരായ എം.എം രവീന്ദ്രൻ, മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, ബ്ലോക്ക് മെമ്പർ എം.കെ ശ്രീനിവാസൻ ,പി. വി റംല ഗ്രാമ പഞ്ചായത്ത് മെമ്പർ ബിനു കരോളി, വിവിധ രാഷ്ടിയ പാർട്ടി പ്രതിനിധികളായ ഹമീദ് പുതുക്കുടി, ശിരീഷ് കുമാർ, ബാബുരാജ് ചെറുക്കുന്നുമ്മൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, മെഡിക്കൽ ഓഫീസർ ഡോ. വീണ വി.എം സ്വാഗതം പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!