കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സ് അയൽക്കൂട്ടങ്ങൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ 3 കോടി രൂപ വിതരണം ചെയ്തു. ബഹു:പേരാമ്പ്ര നിയോജക മണ്ഡലം എം എൽ എ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ നിർമ്മല ടീച്ചർ അധ്യക്ഷത വഹിച്ചു.അയ്ക്കൂട്ടങ്ങൾക്കുള്ള ചെക്ക് വിതരണം പിന്നോക്ക വികസന കോർപ്പറേഷൻ ഡയറക്ടർ ശ്രീ കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. എൻ എം സുനിൽ(കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്),അമൽ സരാഗ (വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ), നിഷ വല്ലിപ്പടിക്കൽ(ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ),രമേശൻ എൻ എം (അസിസ്റ്റൻ്റ് സെക്രട്ടറി കീഴരിയൂർ ഗ്രാമപഞ്ചായത്ത്),ബേബി റീന (മാനേജർ,പിന്നോക്ക വികസന കോർപ്പറേഷൻ ) എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു.സി ഡി എസ്സ് ചെയർപേഴ്സൺ വിധുല സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ശോഭ കാരയിൽ നന്ദി പറഞ്ഞു.