---പരസ്യം---

ജലസേചന സംവിധാനങ്ങള്‍ സബ്സിഡിയോടുകൂടി സ്ഥാപിക്കുന്നതിന്‌ അപേക്ഷിക്കാം

On: September 10, 2025 6:43 PM
Follow Us:
പരസ്യം

നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ജലഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക, ഉയര്‍ന്ന ഉത്പാദനം ഉറപ്പുവതത്തുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക. കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ്‌ നടപ്പിലാക്കുന്ന രാഷ്ട്രീയ കൃഷി വികാസ്‌ യോജന .ഓരോ തൂള്ളിയിലും കൂടുതല്‍ വിള പദ്ധതിയിലൂടെ സൂക്ഷ്മജലസേചന സംവിധാനങ്ങള്‍ കൃഷിയിടങ്ങളില്‍ സബ്സിഡിയോടുകൂടി സ്ഥാപിക്കുന്നതിന്‌ ഇപ്പോള്‍ അപേക്ഷിക്കാം. ഈ പദ്ധതിയിലുടെ ഡ്രിപ്പ്‌, സ്പ്രിഗ്ളര്‍ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോ ക്താക്കളാകാന്‍ കര്‍ഷകര്‍ക്ക്‌ അവസരം ലഭിക്കുന്നു. ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക്‌ പദ്ധതിച്ചെലവിന്റെ അനുവദനീയ തുകയുടെ 55%വും മറ്റുള്ള കര്‍ഷകര്‍ക്ക്‌ 45%വും പദ്ധതി നിബന്ധനകളോടെ ധനസഹായമായി ലഭിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലകളിലെ കൃഷി അസിസ്റ്റന്റ്‌ എക്സിക്യൂട്ടിവ്‌ എഞ്ചിനിയറുടെ കാര്യാലയവുമായോ അടുത്തുള്ള കൃഷി ഭവനുമായോ, താഴെ പറയുന്ന മൊബൈല്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്‌,

മൊബൈല്‍ നമ്പറുകള്‍: 9400722150, 9446521850, 9446429642

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!