മേലടി ബ്ലോക്ക് പഞ്ചായത്ത് ലൈബ്രറി & റീഡിംഗ് റൂം ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അദ്ധ്യക്ഷം വഹിച്ചു. ചന്ദ്രശേഖരൻ തിക്കോടി, ബ്ലോക്ക് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ എം.എം രവീന്ദ്രൻ, മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, ബ്ലോക്ക് മെമ്പർ എം പി ബാലൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിനു ജോസ്, എന്നിവർ ആശംസകൾ അർപ്പിച്ചു, ലൈബ്രറി പ്രസിഡണ്ട് വി ഹമീദ് മാസ്റ്റർ സ്വാഗതവും ലൈബ്രറി സെക്രട്ടറി ജയരാജൻ വടക്കയിൽ നന്ദിയും പറഞ്ഞു.