കീഴരിയൂർ : കീഴരിയൂർ ഗ്രാമപഞ്ചായത്ത് സ്കൂൾ കായികമേളയിൽ കണ്ണോത്ത് യു.പി സ്കൂൾ ചാമ്പ്യൻമാരായി.നടുവത്തൂർ യു.പി സ്കൂൾ രണ്ടാം സ്ഥാനവും നമ്പ്രത്ത്കര യു.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി.കായികമേള കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. എസ്. വി.ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.കെ അമ്പിളി അധ്യക്ഷയായി. ഹെഡ്മിസ്ട്രസ് അജിത.സി, ബിനി ബി.പി, ഷിജിത് പി എന്നിവർ സംസാരിച്ചു.