തിലകം മായ്ചതിന് ‘തിലകം’ ചാർത്തി തിലക് വർമ, ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് പാക്കിസ്ഥാന് മേൽ ആധികാരിക ജയം, ഇന്നലെ നടന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. മുൻ നിര വിക്കറ്റുകൾ വീണെങ്കിലും തിലക് വർമയുടെ ഉജ്വല ഫോമിലൂടെ ഇന്ത്യ വിജയം കൈവശമാക്കി. ഒരു ഘട്ടത്തിൽ കളി പാക്കിസ്ഥാൻ വിജയം എളുപ്പമാക്കുമെന്ന് തോന്നിച്ചെങ്കിലും സാവധാനം ഇന്ത്യ കത്തി കയറി . 147 എന്ന വിജയലക്ഷ്യം അവസാന ഓവറിൽ ഒരു ഫോറിലൂടെ 150 റൺസ് കൂട്ടിച്ചേർക്കപ്പെട്ടു.