കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഡിസംബർ 26 ന് നടക്കും കെ.ഷംന മുതിർന്ന അംഗം തേറമ്പത്ത് കുഞ്ഞബ്ദുളളക്ക് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടർന്ന് വാർഡ് ഒന്നു മുതലുള്ള അംഗങ്ങൾക്ക് തേറമ്പത്ത് കുഞ്ഞബ്ദുള്ള സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കീഴരിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.വി സുനില കുമാരി ചടങ്ങിന് സ്വാഗതം പറഞ്ഞു. രാഷ്ട്രീയ,സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിന് സാക്ഷികളായി
























