നടുവത്തൂർ : ‘നിറഭേദങ്ങൾ’ എന്ന നോവലിനു തിരുവനന്തപുരം നവപ്രതിഭ സാഹിത്യ വേദിയുടെ സുവർണ്ണ മുദ്ര പുരസ്കാരം ലഭിച്ച കീഴരിയൂർ മണ്ഡലം എൻ.സി.പി. സിക്രട്ടറി യു. കെ.. രാജൻ കീഴരിയുരിന് മണ്ഡലം കമ്മിറ്റിയുടെ ആദരം, പി. വി രാജൻ നായർ നിർവഹിക്കുന്നു. ജില്ലാ കമ്മിറ്റി അംഗം ടി കുഞ്ഞിരാമൻ മാസ്റ്റർ, മണ്ഡലം പ്രസിഡണ്ട് ടി. സുരേഷ് ബാബു,, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. സുനിത ബാബു, പി. പി. നാരായണൻ, എം എം. രാജൻ എന്നിവർ അനുമോദന പ്രസംഗം നടത്തി . ആദരം ഏറ്റുവാങ്ങിയ യു.കെ. രാജൻ നന്ദി അറിയിച്ചു.