മേപ്പയൂർ: കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലെയും അറിയപ്പെടുന്ന നൃത്താധ്യാപകൻ കെ.ടി. ശ്രീധരൻ ഗിന്നസ് ബുക്കിൽ ഇടം നേടി. 2024 ഡിസമ്പർ 9 ന് കൊച്ചിയിൽ നടന്ന മെഗാ ഭരതനാട്യത്തിന് നേത്യത്വം നല്കിയ മൃദംഗ വിഷൻ ആർട്ട് മാഗസിനൊപ്പം ചുവടു വച്ച നർത്തകികൾക്ക് പരിശീലനം നല്കിയ ഗുരുനാഥൻ എന്ന നിലയിലാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ യുവജനോത്സവത്തിനായി നൃത്തം പരിശീലിപ്പിച്ചു വരുന്ന ഈ കലാകാരൻ ഭരതനാട്യത്തിൽ ബിരുദധാരിയാണ്. മേപ്പയൂർ നിടുമ്പൊയിൽ പ്രിയദർശിനി കലാവേദി സ്ഥാപക പ്രസിഡന്റാണ്. അരിക്കുളം ശ്രീരഞ്ജിനി കലാലയം പ്രിൻസിപ്പാൾ, കൊയിലാണ്ടി ഉജ്ജയിനി കലാക്ഷേത്രം& ഫോക് ലോർ സെന്റർ പ്രിൻസിപ്പാൾ, നന്മ മേഘലാ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. പേരാമ്പ്ര സെന്റ് മീരാ സ് പബ്ലിക് സ്കൂൾ, കാപ്പാട് ഇലാഹിയ ഹയർ സെക്കന്ററി സ്കൂൾ എന്നിവടങ്ങളിലെ നൃത്താധ്യാപകനായിരുന്നു. മേപ്പയൂർ നിടുമ്പൊയിൽ സ്വദേശിയാണ്.