---പരസ്യം---

ചേർത്തു പിടിക്കലിന്റെ സന്ദേശം പകർന്ന് കൈൻഡ് ‘ഒപ്പരം’

On: February 15, 2026 2:00 PM
Follow Us:
പരസ്യം

കരുതലിന്റെയും ചേർത്തുപിടിക്കലിന്റെയും സന്ദേശം പകർന്ന് കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ ഒപ്പരം എന്ന പേരിൽ കിടപ്പിലായവരുടെയും പരിചാരകരുടെയും കുടുംബ സംഗമം സംഘടിപ്പിച്ചു.വിവിധ കാരണങ്ങളാൽ വീട്ടകങ്ങളിലായിപ്പോയവർക്ക് ഒരുമിച്ചിരിക്കാനും പരസ്പരം പറയാനും കേൾക്കാനും കലാപരിപാടികൾ ആസ്വദിക്കാനുമായി ഒരുക്കിയ സംഗമം പ്രശസ്ത സിനിമാതാരം നിർമൽ പാലാഴി ഉദ്ഘാടനം ചെയ്തു.

കൈൻഡ് ചെയർമാൻ കെ പ്രഭാകരക്കുറുപ്പ് അധ്യക്ഷനായി.തണലുമായി സഹകരിച്ച് കൈൻഡ് ആരംഭിക്കുന്ന കമ്മ്യൂണിറ്റി സൈക്കാട്രിയുടെ പ്രഖ്യാപനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ബാബു നിർവഹിച്ചു.

മുഖ്യാതിഥിയായി പങ്കെടുത്ത ഭിന്നശേഷി ഗായകൻ മുഹമ്മദ് ഷഹൽ സംഗമത്തിന് ആവേശം പകർന്നു.തണൽ സോഷ്യൽ വർക്ക് മേധാവി ബൈജു ആയടത്തിൽ ഒപ്പരം സന്ദേശം നൽകി.


ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മിസ്ഹബ് കീഴരിയൂർ,ലത കെ പൊറ്റയിൽ,വിക്ടറി ഗ്രൂപ്പ് പ്രമോട്ടർ ഇ.എം പവിത്രൻ മാസ്റ്റർ,കിപ് ജനറൽ സെക്രട്ടറി എം കെ കുഞ്ഞമ്മദ് മാസ്റ്റർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. എം വേലായുധൻ,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷാഗ ഇല്ലത്ത്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പാറക്കീൽ അശോകൻ,തേറമ്പത്ത് കുഞ്ഞബ്ദുള്ള,കൈൻഡ് രക്ഷാധികാരികളായ ഇടത്തിൽ ശിവൻ മാസ്റ്റർ,കേളോത്ത് മമ്മു,കൈൻഡ് വിമൻസ് ഇനീഷ്യേറ്റീവ് പ്രസിഡണ്ട് രജിത കടവത്ത് വളപ്പിൽ,കൈൻഡ് സ്റ്റുഡന്റ്സ് ഇനിഷ്യേറ്റീവ് സെക്രട്ടറി ഷാമിൽ തിയ്യത്തിലാട്ട് എന്നിവർ ഉദ്ഘാടന പരിപാടിയിൽ സംബന്ധിച്ചു.

കൈൻഡ് ജനറൽ സെക്രട്ടറി അഷ്റഫ് എരോത്ത് സ്വാഗതവും ട്രഷറർ അഡ്വ. ഷാനിദ് ചങ്ങരോത്ത് നന്ദിയും പറഞ്ഞു.തുടർന്ന് പ്രശസ്ത ഗായകൻ ഹക്കീം പുൽപ്പറ്റ സദസ്സിനൊപ്പം ചേർന്ന് ഗാനങ്ങൾ ആലപിച്ചു.പുറക്കാട് ശാന്തി സദനം സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ,സന്ദീപ് മുചുകുന്നിന്റെ ജഗ്ലിംഗ്,ടീം ബീറ്റ് റൂട്ടിന്റെ സംഗീത വിരുന്ന് തുടങ്ങിവ അരങ്ങേറി.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!