കീഴരിയൂർ വെസ്റ്റ് മാപ്പിള എൽ.പി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന വണ്ണാത്ത് കണ്ടി ബീരാൻ കുട്ടി മാസ്റ്ററുടെ കുടുംബം അവരുടെ കുടുംബ സ്വത്ത് വീതം വെച്ചപ്പോൾ അതിൽ നിന്ന് ഒരിഞ്ച് സ്ഥലം പോലും സ്വന്തമായില്ലാത്ത രണ്ട് കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനായി സ്ഥലം നൽകി മാതൃകയായി.ഭൂമി ലഭിച്ച ഒരു കുടുംബം 12 വർഷത്തിലധികമായി കീഴരിയൂരിൽ വാടകക്ക് താമസിക്കുന്ന ഭിന്നശേഷിക്കാരിയായ ഒരു വിദ്യാർത്ഥിനിയുടെ കുടുംബമാണ്. ബീരാൻ കുട്ടി മാസ്റ്ററുടെ മക്കളായ മുഹമ്മദ് ബഷീർ, ഖദീജ, മറിയം, സൈനബ,ഷജ്ന എന്നിവരാണ് ആരുടേയും പ്രേരണയില്ലാതെ ഈ സൽക്കർമ്മത്തിന് തയ്യാറായത്.