ഒരു മാസം 208 മണിക്കൂറിൽ കൂടുതലോ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഓവർടൈം അലവൻസിനും അർഹതയുണ്ട്
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ജീവനക്കാർക്കും ഏകീകൃത ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്തി കേരള സർക്കാർ ഉത്തരവിറക്കി. ആശുപത്രികളിൽ എത്ര കിടക്കകളുണ്ടെങ്കിലും ഈ ഉത്തരവ് ബാധകമാകും. തൊഴിൽ, നൈപുണ്യ വകുപ്പ് പുറത്തിറക്കിയ ഈ ഉത്തരവ് സ്വകാര്യ ആരോഗ്യമേഖലയിലെ നൂറുകണക്കിന് തൊഴിലാളികൾക്ക് ആശ്വാസമാകും എന്ന് പ്രതീക്ഷിക്കുന്നു.
സംസ്ഥാനത്തെ 100-ൽ അധികം കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്ക് 3-ഷിഫ്റ്റ് സംവിധാനം നടപ്പിലാക്കാൻ അനുമതി നൽകി കൊണ്ടുള്ള മുൻ ഉത്തരവ് ഭേദഗതി ചെയ്താണ് ഒക്ടോബർ 18-ന് ഈ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവിൻ്റെ പകർപ്പ് ചൊവ്വാഴ്ച മാധ്യമങ്ങൾക്ക് കൈമാറി.













