വാട്ട്സ്ആപ്പിൽ ഒരു പ്രധാന മാറ്റം വരുന്നു. അധികം വൈകാതെ ഉപയോക്താക്കൾക്ക് ഒരു സന്ദേശ പരിധി കാണാനാകും. ഒരു പുതിയ ചാറ്റിലേക്ക് ഒരു നിശ്ചിത എണ്ണം സന്ദേശങ്ങൾ അയച്ചതിനുശേഷം, സന്ദേശങ്ങൾ അയക്കാനുള്ള അവസരം നിർത്തും. ഇത് സ്പാമിൽ നിന്നും അനാവശ്യ സന്ദേശങ്ങളിൽ നിന്നും ആളുകളെ സംരക്ഷിക്കാൻ സഹായിക്കും. ഈ സവിശേഷതയെ പുതിയ ചാറ്റ് സന്ദേശ പരിധി എന്ന് വിളിക്കുന്നു.
വരാനിരിക്കുന്ന വാട്ട്സ്ആപ്പ് സവിശേഷതകൾ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ വാബീറ്റഇൻഫോയാണ്, വാട്ട്സ്ആപ്പിൽ ഒരു പുതിയ സവിശേഷത എത്താൻ പോകുന്നുവെന്ന് റിപ്പോർട്ട് ചെയ്തത് . ഇതിനെ ന്യൂ ചാറ്റ് മെസേജ് ലിമിറ്റ് എന്ന് വിളിക്കുന്നു, ഇത് നിലവിൽ ബീറ്റയിലാണ്. ആൻഡ്രോയിഡ് പതിപ്പ് 2.25.31.5 ൽ ഇത് കണ്ടെത്തി. വരും ദിവസങ്ങളിൽ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഈ മാറ്റം കാണാൻ കഴിയും.















