ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾ ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയ്ക്ക് ആകാംഷയോടെ കാത്തിരിക്കുന്നത്. ഇതിന് മുന്നോടിയായി ആമസോൺ വമ്പൻ ഡീലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെല്ലാം ഓഫറുകൾ സജീവമായിക്കഴിഞ്ഞു. ആമസോണിലെ വിൽപ്പന ഔദ്യോഗികമായി നാളെയാണ് ആരംഭിക്കുന്നത്. ഐഫോൺ 16 പോലുള്ള മുൻനിര സ്മാർട്ട്ഫോണുകൾക്ക് ഇപ്പോൾ അവിശ്വസനീയമായ വിലക്കിഴിവുകളിൽ ലഭ്യമാണ്.
പുതിയൊരു സ്മാർട്ട്ഫോണിലേക്ക് മാറാൻ ആസൂത്രണം ചെയ്യുന്നവർക്ക് ഇതിലും മികച്ചൊരു സമയം കിട്ടാനില്ല. കാരണം, ഐഫോൺ 16, വൺപ്ലസ് 15 ഉൾപ്പെടെയുള്ള നിരവധി ഫ്ലാഗ്ഷിപ്പ് മോഡലുകളാണ് വലിയ കിഴിവോടെയാണ് വിൽക്കുന്നത്. ആമസോൺ ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയിൽ നിങ്ങൾക്ക് എങ്ങനെ ഐഫോൺ 16 സ്വന്തമാക്കാം എന്ന് പരിശോധിക്കാം
ആപ്പിൾ ഐഫോൺ 16-ന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റ് ആമസോണിൽ യഥാർത്ഥത്തിൽ 79,900 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ, ബ്ലാക്ക് ഫ്രൈഡേ ഡീലുകളുടെ ഭാഗമായി, ഇപ്പോൾ 66,900 രൂപയ്ക്ക് ലഭ്യമാണ്. അതായത്, ഏകദേശം 16% കിഴിവാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
മറ്റ് ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകൾ
ഈ വിൽപ്പന കിഴിവിന് പുറമേ, ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസുകളും ഉപയോഗിച്ച് വാങ്ങുന്നവർക്ക് വില ഇനിയും കുറയ്ക്കാം. എസ്.ബി.ഐ. ക്രെഡിറ്റ് കാർഡ് EMI ഉപയോഗിച്ച് കുറഞ്ഞത് 41,940 രൂപയുടെ ഇടപാടുകൾക്ക് 4,000 രൂപയുടെ തൽക്ഷണ കിഴിവ് ലഭിക്കും.
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്: ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്കും ഇതേ കിഴിവ് നേടാവുന്നതാണ്. ഈ ഓഫറുകൾ ഉപയോഗപ്പെടുത്തുമ്പോൾ, ഐഫോൺ 16-ന്റെ അന്തിമ വില ഗണ്യമായി കുറയ്ക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും.
എന്തുകൊണ്ട് ഐഫോൺ 16 നിങ്ങൾ വാങ്ങണം?
| സവിശേഷത | വിവരണം |
| ഡിസ്പ്ലേ | 6.1 ഇഞ്ച് OLED ഡിസ്പ്ലേ, 60Hz റിഫ്രഷ് റേറ്റ് |
| പ്രോസസ്സർ | A18 ചിപ്പ്, 8GB റാം |
| സെൽഫി ക്യാമറ | 12MP സെൽഫി ഷൂട്ടർ |
| പ്രധാന സവിശേഷത | ആപ്പിൾ ഇന്റലിജൻസിനെ പിന്തുണയ്ക്കും |
| റിയർ ക്യാമറ | 48MP പ്രധാന ക്യാമറ, 12MP അൾട്രാവൈഡ് ക്യാമറ |
വർഷങ്ങളോളം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ശേഷിയുള്ള ആകർഷകമായ സവിശേഷതകളുമായാണ് ആപ്പിൾ ഐഫോൺ 16 വിപണിയിലെത്തിയത്.















