നവി മുംബൈ: ആസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്തെറിഞ്ഞ് ഇന്ത്യ വനിതാ ലോകകപ്പ് ഫൈനലിൽ. സെമി ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയ ഉയർത്തിയ 339 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 48.3 ഓവറിൽ ആതിഥേയർ മറികടന്നു. സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന (127) ജെമിമ റോഡ്രിഗസാണ് വിജയശിൽപി. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ(89) അർധ സെഞ്ച്വറിയുമായി മികച്ച പിന്തുണ നൽകി.
ദീപ്തി ശർമ(24), സ്മൃതി മന്ഥാന(24), റിച്ച ഘോഷ്(26) എന്നിവരും മികച്ച പിന്തുണ നൽകി. വുമൺസ് ലോകകപ്പിലെ ഏറ്റവും ഉയർന്ന റൺചേസ് വിജയമാണിത്. നേരത്തെ ഫീബെ ലിച്ച്ഫീൽഡിന്റെ സെഞ്ച്വറി കരുത്തിലാണ് ഓസീസ് 338 റൺസെന്ന കൂറ്റൻ സ്‌കോറിലേക്ക് മുന്നേറിയത്.














