തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍നിന്ന് യുവതിയെ തള്ളിയിട്ടു. സംഭവത്തിൽ പ്രതി സുരേഷി(43)നെ പൊലീസ് പിടികൂടി. ഇന്ന് രാത്രി 8.45നാണ് സംഭവം.
കേരള എക്‌സ്പ്രസ് ട്രെയിനിലെ ജനറൽ കമ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് യുവതിയെ തള്ളിയിട്ടത്. സഹയാത്രികർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിനിലാണ് സംഭവം.
കമ്പാര്‍ട്ട്‌മെന്റില്‍ കയറിയ ആള്‍ വര്‍ക്കല അയന്തി ഭാഗത്ത് വച്ച് യുവതിയെ തള്ളിയിടുകയായിരുന്നുവത്രെ. പ്രതി മദ്യപിച്ചിരുന്നു.
ട്രെയിനില്‍ നിന്ന് വീണ യുവതിയുടെ ബോധം നഷ്ടപ്പെട്ടു. ഇവരെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവതി ആലുവയില്‍ നിന്നാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്.












