മേലടി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് മുൻ എം എൽ എ കെ.ദാസൻ്റെയും എം എൽ എ കാനത്തിൽ ജമീലയുടെയും ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി 29 ലക്ഷം രൂപ ചിലവഴിച്ചു പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി നിയോജക മണ്ഡലം എം.എൽ എ ഓൺ ലൈനായി കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അദ്ധ്യക്ഷം വഹിച്ചു.തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, മുൻ എംഎൽഎ കെ.ഭാസൻ എന്നിവർമുഖ്യതിഥികളായി, ബ്ലോക്ക് വൈ. പ്രസിഡണ്ട് പ്രസന്ന പി, തിക്കോടി ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, ബ്ലോക്ക് സ്റ്റാറ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ മാരായി എം.എം രവീന്ദ്രൻ, മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, തിക്കോടി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺമാരായ പ്രനില സത്യൻ, ആർ വിശ്വൻ, ഷക്കീല, ബ്ലോക്ക് മെമ്പർമാരായ എം കെ ശ്രീനിവാസൻ ,രാജീവൻ കൊടലൂർ, റംല പി വി ,ഗ്രാമ പഞ്ചായത്ത് മെമ്പർ ബിനു കരോളി, ബ്ലോക്ക് സെക്രട്ടീ ബിനു ജോസ്, അനിൽ കരുവാണ്ടി, എം.കെ പ്രേമൻ, ടി ശിരീഷ് കുമാർ, ഒ.കെ ഫൈസൽ, പ്രദീപ് കണിയാറക്കൽ, രവീന്ദ്രൻ എടവനക്കണ്ടി, എ.കെ ബൈജു, എന്നിവർ സംസാരിച്ചു,