പത്തനംതിട്ട :ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ. സ്പോട്ട് ബുക്കിങ് ഇരുപതിനായിരം പേർക്ക് മാത്രം. പമ്പയിൽ ബുക്കിങ് താത്കാലികമായി നിർത്തി. ബുക്കിങ് സ്ലോട്ട് മാറി എത്തുന്നവർ കൂടുന്നത് വെല്ലുവിളി.തൃശൂരിൽ നിന്നുള്ള എൻ.ഡി.ആർ.എഫ്ന്റെ 35 അംഗ സംഘം ഇന്ന് പുലർച്ചയോടെ സന്നിധാനത്തെത്തി.ചെന്നൈയിൽനിന്നുള്ള രണ്ടാമത്തെ 40 അംഗ എൻ.ഡി.ആർ.എഫ്-ൻ്റെ 35 അംഗ സംഘം സംഘവും ഇന്ന് രാത്രിയോടെ ശബരിമലയിൽ എത്തും.
ശബരിമലയിൽ ആദ്യ നാല് മണിക്കൂറിൽിവെച്ചു എത്തിയത് 25,000ത്തിലധികം പേർ. നിലവിൽ സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയമാണ്.ഇന്നലത്തേതിന് സമാനമായ തിക്കും, തിരക്കും ഇന്നില്ല. ഭക്തരെ നിയന്ത്രിച്ച് ദർശനം ഉറപ്പാക്കുന്നുണ്ട്.













