കാലിക്കറ്റിൽ പരീക്ഷ, റിസൽട്ട്; കേരളയിൽ നെറ്റ് പരിശീലന അപേക്ഷ; അറിയാം ഇന്നത്തെ യൂണിവേഴ്സിറ്റി വാർത്തകൾ
കാലിക്കറ്റ് യൂണിവേഴ്സിറ്റി
സ്പെഷൽ ഇംപ്രൂവ്മെന്റ് പരീക്ഷ
സർവകലാശാലാ പഠനവകുപ്പുകളിൽ ( CCSS – PG ) എല്ലാ ഇന്റിവിജ്വൽ പേപ്പറുകളും പാസായിട്ടും മിനിമം എസ്.ജി.പി.എ. ആയ 5.0 കരസ്ഥമാക്കാത്തവർക്കുള്ള രണ്ടാം സെമസ്റ്റർ എം.കോം. ( 2008 പ്രവേശനം ), എം.എ. മ്യൂസിക് ( 2010 പ്രവേശനം ), ഒന്നാം സെമസ്റ്റർ എം.എസ് സി. ഫിസിക്സ് ( 2008 പ്രവേശനം ) സെപ്റ്റംബർ 2024 സ്പെഷ്യൽ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഡിസംബർ 19-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാംപസ്.
പരീക്ഷ
രണ്ടാം സെമസ്റ്റർ എം.പി.എഡ്. ( 2020 പ്രവേശനം മുതൽ ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഡിസംബർ 15ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് (CCSS – 2021, 2023 പ്രവേശനം) ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് (2017, 2018 പ്രവേശനം) നവംബർ 2025, (2019, 2020 പ്രവേശനം) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ 11 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
ഒൻപതാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്സ് ഒക്ടോബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
2. കേരള യൂണിവേഴ്സിറ്റി
പരീക്ഷാ തീയതി പുനഃക്രമീകരിച്ചു
ഡിസംബർ 2 മുതൽ നടത്താനിരുന്ന ബാച്ച്ലർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷകൾ മാറ്റിവച്ചു. ഡിസംബർ 20, 2026 ജനുവരി 03 എന്നീ തീയതികളിലെ പരീക്ഷകൾ കാര്യവട്ടം ക്യാംപസിലെ സെന്റർ ഫോർ അണ്ടർ ഗ്രാജ്വേറ്റ് സ്റ്റഡീസിന് കീഴിലുള്ള കംപ്യൂട്ടർ ലാബിൽ വച്ച് നടത്തുന്നതായിരിക്കും. മറ്റ് പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി ഫിസിക്സ് വിത്ത് സ്പെഷലൈസേഷൻ ഇൻ സ്പേസ് ഫിസിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 2025 ഡിസംബർ 04 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.
നെറ്റ് പരിശീലനം
ന്യൂനപക്ഷ വിദ്യാർഥികൾക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന യു.ജി.സി/സി.എസ്.ഐ.ആർ/നെറ്റ് പരീക്ഷയ്ക്ക് തയാറെടുക്കാൻ കേരള സർവകലാശാല ബോട്ടണി പഠന വിഭാഗം നടത്തുന്ന ഹ്രസ്വകാല പരിശീലന കോഴ്സിന് 2026 ജൂൺ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ലൈഫ് സയൻസ് വിഷയങ്ങളിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദം/നിലവിലെ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ forms.gle/yzAMNfWceRD9UHtb6 എന്ന ലിങ്കിൽ ലഭ്യമായ ഓൺലൈൻ ഫോം വഴി രജിസ്ട്രേഷൻ ചെയ്യണം. ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി നവംബർ 28. പൂരിപ്പിച്ച അപേക്ഷ ഫോമും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും അഡ്മിഷൻ സമയത്ത് സമർപ്പിക്കണം.















