---പരസ്യം---

ആവേശമായി ഏകദിന വോളിബോൾ പ്രദർശന മത്സരം

On: December 9, 2025 8:15 AM
Follow Us:
പരസ്യം

കീഴരിയൂർ: വോളിബോൾ ലവേഴ്സും ശ്രുതി കീഴരിയൂരും സംയുക്തമായി സംഘടിപ്പിച്ച ഏകദിന പ്രദർശനം കീഴരിയൂരിൽ ആവേശമായി. പതിറ്റാണ്ടുകൾക്ക് ശേഷം കീഴരിയൂരിൽ ആദ്യമായാണ് മത്സരം നടക്കുന്നത്. മത്സരത്തിൽ ചേളന്നൂർ എസ് എൻ കോളജും സായി കോഴിക്കോടും ഏറ്റുമുട്ടി. മത്സരത്തിൽ സായി കോഴിക്കോട് വിജയിച്ചു.

മത്സരത്തിന് ഉപരിയായി വോളിബോൾ മത്സരത്തിന് തുടക്കം കുറിച്ചു എന്നതാണ് ഇതിൻ്റെ നേട്ടം . വളരെ ക്കാലം മുമ്പ് തെക്കെടത്തിൽ ഭാസ്ക്കരൻ സ്മാരക വോളി മേളയുടെ ഓർമ്മകൾ ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിൽ ഒത്തുകൂടിയവരുടെ നാവിൻ തുമ്പിൽ വാക്കുകളായി പൊഴിയുന്നുണ്ടായിരുന്നു. ആ ഓർമ്മകളുടെ ആവേശം പുതു തലമുറക്ക് പകരാൻ വോളിബോളിനെ ഇഷ്ടപ്പെടുന്നവർ മൈതാനത്ത് നിറയെ പേരെ കണ്ടു. ഇപ്പോഴും വോളി ആവേശം കെടാതെ സൂക്ഷിക്കുന്ന കുറേ പേർ ഇന്നും നിലനിൽക്കുന്നത് ആശാവഹമാണ്. ഇനി വരുന്ന നാളുകളിൽ മൈതാനത്ത് തകർപ്പൻ സ്മാഷുകളുടെ ശബ്ദം വോളി പ്രേമികളുടെ മനസ്സിൽ ആവേശമേറ്റട്ടെ. അതിൻ്റെ ഒരു നാന്ദികുറിക്കലാവട്ടെ ഈ മത്സരം

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!