മൂടാടിയിലെ മൂത്താട്ടിൽ
സിബിത.വി.കെ 2013 മുതൽ അലങ്കാര മത്സ്യ കൃഷി മേഖലയിൽ പ്രവർത്തിക്കുന്നതിനിടക്കാണ്
ഈ അംഗീകാരത്തിന് അർഹയായത്(റവന്യൂ വകുപ്പ്ഉദ്യോഗസ്ഥനായ
മൂടാടി മൂത്താട്ടിൽബൈജുവിൻ്റെ ഭാര്യയാണ് സിബിത)
ഇന്ത്യാ ഗവൺമ്മേന്റിന്റെ കൃഷി മന്ത്രാലയ
ത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തി
ക്കുന്ന ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചർ റിസർച്ച്,(ICAR-
Indian Council of Agricultural Research)
ന്യൂഡൽഹിയിലെ ‘കൃഷി ജാഗരൺ’ എന്നീ സ്ഥാപനങ്ങൾ ചേർന്ന് രാജ്യത്താകെ കാർഷികരംഗത്തെ വിവിധ മേഖലകളിലെ പ്രതിഭകൾക്ക് നൽകുന്ന അംഗീകാരമാണ് ഈ വർഷം മൂടാടി സ്വദേശിനിക്ക് ലഭിച്ചത്.
1996 സെപ്റ്റംബർ 5 ന് ന്യൂഡൽഹിയിൽ
സ്ഥാപിതമായതും,കേന്ദ്രസർക്കരുമായി ചേർന്ന് കാർഷികമേഖലയുടെ സമഗ്രമായ പുരോഗതിക്കായി പ്രവർത്തിക്കുന്നതുമായ
‘കൃഷി ജാഗരൺ’ സമിതിയാണ് നമ്മുടെ രാജ്യത്തെ മികച്ച അലങ്കാര മത്സ്യകർഷകയെ കണ്ടെത്തിയത്
കൃഷി ജാഗരൺ സമിതി,ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചർ റിസർച്ച് എന്നിവ സംയുക്തമായി ന്യൂഡൽഹിയി ഡിസംബർ 7 ന് സംഘടിപ്പിച്ച വാർഷിക അവാർഡ് ദാനച്ചടങ്ങിൽ ശ്രീമതി.സിബിത അവാർഡ് ഏറ്റുവാങ്ങി.













