കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമത്തിൻ്റെ ഭാഗമായി സ്വാഗത സംഘം രൂപീകരണയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു ഉദ്ഘാടനം ചെയ്തു .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സവിത വലിയപറമ്പത്ത് അധ്യക്ഷത വഹിച്ചു ജനപ്രതിനിധികൾ ,പാലിയേറ്റീവ് സംഘടന നേതാക്കൾ എന്നിവർ സംസാരിച്ചു. ജെ.എച് ഐ പങ്കജാക്ഷൻ സ്വാഗതവും ഷിനില നന്ദിയും രേഖപ്പെടുത്തി ഈ വർഷത്തെ കുടുംബസംഗമം തിരുമംഗലത്ത് താഴെ ഫെബ്രുവരി 1 ന് നടക്കും